മോഹന്‍ലാല്‍ സമ്മതിച്ചു, മമ്മൂട്ടി സമ്മതിക്കുമോ?

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (19:47 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് ഉറപ്പായി. രണ്ടുനായകന്‍‌മാരുള്ള ചിത്രത്തില്‍ അടുത്ത കഥാപാത്രത്തെ മമ്മൂട്ടിയെ മനസില്‍ കണ്ട് തയ്യാറാക്കിയിട്ടുള്ളതാണ്. മമ്മൂട്ടിയും സമ്മതിക്കുമെന്നാണ് പ്രതീക്ഷ.
 
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരില്‍ ഒരാളായ ഷാജി കൈലാസിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുന്ന ഈ സിനിമ രചിക്കുന്നത് രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നാണ്.
 
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഒരു പക്കാ മാസ് ചിത്രമായിരിക്കും. ഒരിടവേളയ്ക്ക് ശേഷം ആറാം തമ്പുരാന്‍ സ്റ്റൈലില്‍ രഞ്ജിത് രചന നിര്‍വഹിക്കും എന്നതാണ് പ്രത്യേകത.
 
നരസിംഹത്തിലെ ഇന്ദുചൂഢന്‍, നന്ദഗോപാല്‍ മാരാര്‍ എന്നീ കഥാപാത്രങ്ങളെ കേന്ദ്രമാക്കിയാണ് ഈ സിനിമ തയ്യാറാക്കുന്നതെന്ന് അണിയറയില്‍ സംസാരമുണ്ട്.