മോഹന്‍ലാലിനൊപ്പം തന്നെ അമൂല്യമായ മറ്റൊരു രത്നം ഈ ചിത്രത്തിന്‍റെ ഭാഗമാണ്. സാക്ഷാല്‍ മഞ്ജു വാര്യര്‍. ഒരു കോടി രൂപ നല്‍കിയാണ് ആന്‍റണി പെരുമ്പാവൂര്‍ ഈ ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചത് എന്ന് വാര്‍ത്തയുണ്ട്. മഞ്ജു വാര്യരുടെ മടങ്ങിവരവ് ആഘോഷിക്കുന്ന സിനിമയായിരിക്കും ഇത്.
ഓര്‍ക്കുന്നില്ലേ ആറാം തമ്പുരാനും സമ്മര്‍ ഇന്‍ ബേത്‌ലഹേമും? രണ്ടും മോഹന്‍ലാല്‍ - രഞ്ജിത് - മഞ്ജു വാര്യര്‍ ടീം ഒന്നിച്ച സിനിമകള്‍. അതുപോലെയുള്ള ഒരു സിനിമ പിറന്നാല്‍ പിന്നെ ബജറ്റ് ഒരു പ്രശ്നമാകുന്നതെങ്ങനെ? എത്ര കോടി മുടക്കിയാലും മെഗാഹിറ്റാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പ്രേക്ഷകര്‍!
അടുത്ത പേജില്‍ -
പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന് വളര്‍ച്ചയായില്ല!
മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിലേക്ക് രഞ്ജിത് പൃഥ്വിരാജിനെയും ബുക്ക് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കാരൈക്കുടിയില്‍ എത്തിയാണ് പൃഥ്വിരാജിന് ആന്‍റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് നല്‍കിയത്. എന്നാല്‍ ഈ സിനിമയില്‍ പൃഥ്വിരാജ് ഉണ്ടാകില്ലെന്നും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
കഥ പൂര്‍ത്തിയായപ്പോള്‍ പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്ന കഥാപാത്രം വേണ്ടത്ര വളര്‍ന്നിട്ടില്ലെന്ന് മനസിലാക്കി പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേണ്ട എന്ന് തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഒരുകാര്യവും അന്തിമമായി പറയാന്‍ കഴിയില്ല. ഗംഭീര കഥാപാത്രങ്ങളെ നിഷ്പ്രയാസം സൃഷ്ടിക്കാന്‍ മാത്രം ബലമുള്ള ഒരു തൂലികയാണല്ലോ രഞ്ജിത്തിന്‍റേത്!