താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടന് മോഹന്‍ലാല്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്നും ഇടവേള ബാബു ഒഴിയുന്നതോടെ മത്സരം നടക്കും. ഇടവേള ബാബു ഒഴിയുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന നിലപാടായിരുന്നു മോഹന്‍ലാലിന്. എന്നാല്‍ മറ്റു ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഒരു ടേം കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചത്.
അതേസമയം തനിക്കു പകരം പുതിയ ആശയങ്ങളുള്ള വ്യക്തികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. ' ഞാന്‍ മാറണം, പുതിയ ആള്ക്കാര് വരേണ്ട സമയമായി. ഞാന്‍ മാറുമ്പോള്‍ സ്വാഭാവികമായി പുതിയ ചിന്തകള്‍ ഉള്ള വ്യക്തികള്‍ വരും,' ഇടവേള ബാബു പറഞ്ഞു.