അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന്‍ മോഹന്‍ലാലാണ്. കൊച്ചി അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
വിന്‍സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്.
രണ്‍ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകളാല്‍ സമ്പന്നമായിരിക്കും ഈ സിനിമ. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം മേയ് മാസം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
‘പ്രജ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.