‘ലാലേട്ടനല്ലെ നായകന്‍… പിന്നെ എന്റെ വേഷം എന്താണ്? പുട്ടും പീരയും പോലെ കളിക്കാന്‍ എന്നെ കിട്ടില്ല. ഹീറോ അല്ലാതെ ഒരു കളിക്കും ഞാനില്ല.’ എന്ന് നിവിന്‍ പോളി പറഞ്ഞത്രേ. ‘നീ ഒന്നുകൂടി ആലോചിക്ക്’ എന്ന് ഇന്നസെന്റ് പറഞ്ഞപ്പോള്‍ ‘എം.എ. ക്ലാസിലിരിക്കുന്നവന്‍ പത്താംക്ലാസില്‍ ചെന്ന് പഠിക്കണോ?’ എന്നായിരുന്നുവത്രേ മറുപടി.
ഇതോടെ തൃപ്തിയടഞ്ഞ ഇന്നസെന്റ് കോള്‍ കട്ട് ചെയ്തെന്നാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ‘താന്‍ മോഹന്‍ലാല്‍ സാറിനെ അപമാനിച്ചെന്ന വാര്‍ത്ത ഫെയിക്കാണെന്നും അങ്ങിനെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നത് തന്നെ ദുഖിതനാക്കിയെന്നും യുവതാരം നിവിന്‍ പോളി ഫേസ്ബുക്കില്‍ വ്യക്തമാക്കി. അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ഒരിക്കലും മോഹന്‍ലാല്‍ സാറിനെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും തന്നില്‍ നിന്നും ഉണ്ടായിട്ടില്ലന്നും നിവിന്‍ വ്യക്തമാക്കി. താനെന്നും ബഹുമാനിക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്നും താരം വ്യക്തമാക്കി. തങ്ങളുടെ പ്രിയതാരത്തെ നിവിന്‍ പോളി അപമാനിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുവതാരത്തിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായാണ് രംഗതെത്തിയിരിക്കുന്നത്.