ഈ സിനിമയ്ക്കു വേണ്ടി മൊട്ടയാകണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജയസൂര്യ ഈ ഗെറ്റപ്പിലെത്തിയിരിക്കുന്നത്. സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.