ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാത്തി ചിത്രമായ കോര്‍ട്ട് ആണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ക്വീന്‍ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിലൂടെ കങ്കണ റനൌത്ത് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കന്നഡ നടന്‍ സഞ്ചാരി വിജയ് ആണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. ചതുഷ്കോണ്‍ എന്ന ബംഗാളി ചിത്രം സംവിധാനം ചെയ്ത ശ്രീജിത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍.
മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാര്‍ഡ് ഗോപി സുന്ദറിനാണ്. ചിത്രം 1983. സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ ആണ് മികച്ച മലയാള ചിത്രം. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച പരിസ്ഥിതി ചിത്രം. ഈ സിനിമയ്ക്ക് തിരക്കഥയെഴുതിയ ജോഷി മംഗലത്താണ് മികച്ച തിരക്കഥാകൃത്ത്.
ശൈവം എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെ ഉത്തര ഉണ്ണികൃഷ്ണന്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് നേടി.
ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മുസ്തഫ അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. ശൈവം എന്ന ചിത്രത്തിലെ ഗാനം രചിച്ചതിന് നാ മുത്തുകുമാര്‍ ആണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത്.
മികച്ച ഹിന്ദി ചിത്രം ക്വീന്‍ ആണ്. മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് വിശാല്‍ ഭരദ്വാജിനാണ്. മികച്ച സഹനടനുള്ള അവാര്‍ഡ് ജിഗര്‍തണ്ട എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ബോബി സിംഹ നേടി. ഹിന്ദിച്ചിത്രമായ മേരി കോം ആണ് കലാമൂല്യമുള്ള ജനപ്രീതി നേടി ചിത്രം. തമിഴ് ചിത്രമായ കാക്കമുട്ടൈ ആണ് മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജോഷി ജോസഫിനും അവാര്‍ഡുണ്ട്.