മമ്മൂട്ടി ചെയ്തത് 2 കൊലപാതകങ്ങള്‍, പൃഥ്വിരാജ് ആരാണ്?

Webdunia
വെള്ളി, 7 മാര്‍ച്ച് 2014 (15:27 IST)
PRO
‘മുന്നറിയിപ്പ്’ ഒരുങ്ങുകയാണ്. മമ്മൂട്ടി ഒരു കൊലപാതകിയുടെ വേഷത്തിലാണ് ചിത്രത്തില്‍. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ അപര്‍ണ ഗോപിനാഥാണ് നായിക. രണ്ട് കൊലപാതകങ്ങള്‍ ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചുവന്ന നായകന്‍ ജയില്‍ മോചിതനാകുന്നയിടത്തുനിന്നാണ് ചിത്രം ആരംഭിക്കുന്നത്. ഇയാളുടെ ജീവിതകഥ എഴുതാനെത്തുന്ന മാധ്യമപ്രവര്‍ത്തകയായി അപര്‍ണ വേഷമിടുന്നു.

ആര്‍ ഉണ്ണിയാണ് ചിത്രത്തിന്‍റെ തിരക്കഥ. സംവിധായകന്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ് ‘മുന്നറിയിപ്പ്’ നിര്‍മ്മിക്കുന്നത്. നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘ദയ’ എന്ന മനോഹരമായ സിനിമയ്ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്നറിയിപ്പ്. മമ്മൂട്ടിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ അര്‍ത്ഥം, നിറക്കൂട്ട് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ ഇതിന് സമാനമായ പ്രമേയം കൈകാര്യം ചെയ്തിരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിക്കൊപ്പം പൃഥ്വിയും, വീണ്ടും പോക്കിരിരാജ?!

PRO
മുന്നറിയിപ്പില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വിവരം. എന്നാല്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ‘പോക്കിരിരാജ’യ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് ആരാധകരില്‍ ആവേശം നിറച്ചിട്ടുണ്ട്.

എന്നാല്‍ പോക്കിരിരാജ പോലെ ഒരു സിനിമയായിരിക്കില്ല മുന്നറിയിപ്പ് എന്നതുറപ്പാണ്. വളരെ കാമ്പുള്ള ഒരു സിനിമയ്ക്കാണ് വേണുവും രഞ്ജിത്തും കൈകോര്‍ത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്