മമ്മൂട്ടിക്കും പൃഥ്വിക്കും ദുല്‍ക്കറിനും തിരിച്ചടി, നിവിന്‍ പോളിയാണ് താരം!

Webdunia
വെള്ളി, 4 ഏപ്രില്‍ 2014 (13:36 IST)
PRO
2014 ന്‍റെ ആദ്യ മൂന്നുമാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാ‍ള സിനിമാലോകം വമ്പന്‍ പരാജയങ്ങള്‍ തുടര്‍ച്ചയായി കണ്ട് നടുങ്ങി നില്‍ക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍‌മാരുടെയെല്ലാം സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നടിയുന്നു. ഒപ്പം നിവിന്‍ പോളി എന്ന താരത്തിന്‍റെ ഉയര്‍ച്ചയും ഈ വര്‍ഷത്തിന്‍റെ തുടക്കം കാട്ടിത്തരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടി വന്‍ പ്രതിസന്ധിയില്‍!

PRO
മമ്മൂട്ടിയുടെ രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ബോക്സോഫീസില്‍ വീണടിഞ്ഞത്. ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ് എന്നീ മമ്മൂട്ടി സിനിമകള്‍ ഒരു ചലനവും സൃഷ്ടിക്കാതെയാണ് തിയേറ്ററുകളില്‍ നിന്ന് പോകുന്നത്. മമ്മൂട്ടിയുടെ കരിയറില്‍ വലിയ പ്രതിസന്ധിയാണ് ഈ സിനിമകളുടെ പരാജയം സൃഷ്ടിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ - പൃഥ്വിരാജ് ചിത്രവും കനത്ത നഷ്ടം!

PRO
പൃഥ്വിരാജിന്‍റെ ലണ്ടന്‍ ബ്രിഡ്ജാണ് പരാജയമായ മറ്റൊരു പ്രധാന ചിത്രം. വലിയ ബജറ്റിലൊരുക്കിയ ഈ സിനിമ പൂര്‍ണമായും ലണ്ടനിലാണ് ചിത്രീകരിച്ചത്. നിര്‍മ്മാതാവിന് വന്‍ നഷ്ടമാണ് ഈ സിനിമയുണ്ടാക്കുക എന്നാണ് വിവരം.

അടുത്ത പേജില്‍ - ജയറാം പരാജയത്തിന്‍റെ പടുകുഴിയില്‍!

PRO
സുരേഷ്ഗോപി - ജയറാം ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം സലാം കാശ്മീര്‍ ബോക്സോഫീസില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജോഷി സംവിധാനം ചെയ്ത ഈ സിനിമ മറ്റൊരു ലോക്പാലായി മാറി. ജയറാമിന്‍റെ സ്വപാനവും പരാജയമായി. കഴിഞ്ഞ ദിവസം റിലീസായ ഒന്നും മിണ്ടാതെ എന്ന ജയറാം ചിത്രവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.

അടുത്ത പേജില്‍ - ദുല്‍ക്കറിനും ജയസൂര്യയ്ക്കും രക്ഷയില്ല!

PRO
ജയസൂര്യയുടെ ഹാപ്പി ജേര്‍ണി, കുഞ്ചാക്കോ ബോബന്‍റെ കൊന്തയും പൂണൂലും, ആസിഫ് അലിയുടെ പകിട, ദുല്‍ക്കര്‍ സല്‍മാന്‍റെ സലാല മൊബൈല്‍‌സ് എന്നിവയും കനത്ത പരാജയങ്ങളായി മാറി.

അടുത്ത പേജില്‍ - മാന്നാര്‍ മത്തായിയും തകര്‍ന്നടിഞ്ഞു!

PRO
മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയാണ് ഏറെ പ്രതീക്ഷയുണര്‍ത്തിയ ശേഷം തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞ മറ്റൊരു വമ്പന്‍ സിനിമ. ഇന്നസെന്‍റ്, മുകേഷ്, സായികുമാര്‍ ത്രയത്തിന്‍റെ കോമഡികള്‍ പോലും ചിത്രത്തിന് രക്ഷയായില്ല. ഭരതന്‍റെ പറങ്കിമലയുടെ അതേപേരിലുള്ള റീമേക്കാണ് വമ്പന്‍ പരാജയമായ മറ്റൊരു സിനിമ.

അടുത്ത പേജില്‍ - നിവിന്‍ പോളി, പുതിയ താരോദയം!

PRO
അതേസമയം, നിവിന്‍ പോളി നായകനായി അഭിനയിച്ച 1983, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളായി. രണ്ടു സിനിമകളും നവാഗത സംവിധായകരാണ് ഒരുക്കിയത് എന്നതും പ്രത്യേകതയാണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്