മന്ദിരാ ബേഡിയുടെ അര്‍ദ്ധനഗ്ന ചിത്രം!

Webdunia
വ്യാഴം, 6 ജനുവരി 2011 (11:35 IST)
PRO
PRO
ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിന് തന്‍റെ ഗ്ലാമറും അവതരണപാടവും വിനിയോഗിച്ച മന്ദിരാ ബേഡി ഇപ്പോള്‍ അര്‍ദ്ധനഗ്നയായി ഒരു മാസികയ്ക്ക് പോസുകൊടുത്തുകൊണ്ട് വീണ്ടും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നു. അന്തര്‍ദേശീയ ഫാഷന്‍ മാഗസിനായ വോഗിന് വേണ്ടിയാണ് മന്ദിരാ ബേഡി അര്‍ദ്ധനഗ്നയായി മേനി പ്രദര്‍ശിപ്പിച്ചത്. മുപ്പത്തിയെട്ട് വയസിലും താന്‍ എങ്ങിനെയാണ് ‘ബോഡി മെയിന്‍റെയിന്‍’ ചെയ്യുന്നത് എന്നതിന്‍റെ രഹസ്യവും വോഗില്‍ മന്ദിര വെളിപ്പെടുത്തുന്നുണ്ട്. മന്ദിരയുടെ അര്‍ദ്ധനഗ്ന ഫോട്ടോയുള്ള വോഗ് മാഗസിന്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെത്രെ!

മോഡലുകളും സിനിമാ താരങ്ങളും വിവാഹത്തിന് ശേഷം ‘ഒതുങ്ങാറാണ്’ പതിവ്. എന്നാല്‍ മന്ദിര ഈ പതിവ് തെറ്റിക്കുകയാണ്. ‘സീ ത്രൂ’ ജാക്കറ്റും സാരിയും ധരിച്ച് ക്രിക്കറ്റ് കമന്‍ററിക്ക് എത്താറുള്ള മന്ദിര വിവാഹശേഷം മാക്സിം എന്ന മാസികയ്ക്ക് ‘മാക്സിമം ഗ്ലാമറോ’ടെ പോസുചെയ്തിരുന്നു. സംവിധായകനും നിര്‍‌മാതാവും സ്റ്റണ്ട് മാസ്റ്ററുമായ രാജ് കൌശലിനെ 1999-ലാണ് മന്ദിര വിവാഹം ചെയ്തത്. തന്‍റെ ഗ്ലാമര്‍ പ്രദര്‍ശനത്തെ ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണ് മന്ദിര പറയുന്നത്.

‘ശാന്തി’ എന്ന പേരിലുള്ള ഒരു ടെലിവിഷന്‍ ചാനലില്‍ അഭിനയിച്ചുകൊണ്ടാണ് മന്ദിര ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ദില്‍‌വാലേ ദുല്‍‌ഹനിയ ലേ ജായേംഗേ’ എന്ന സൂപ്പര്‍ ഹിറ്റില്‍ അഭിനയിച്ച് സിനിമയിലും അരക്കൈ പയറ്റി. എന്നാല്‍ ചാരുശര്‍മ്മയ്ക്കൊപ്പം അവതരിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ കമന്‍ററിയാണ് മന്ദിരയെ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയത്.

ലോകകപ്പ് ക്രിക്കറ്റ് 2007-ന്‍റെ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍‌പ്പിച്ച ബംഗ്ലാദേശ് ടീമിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മന്ദിര വിവാദം ഉണ്ടാക്കിയിരുന്നു. ‘എക്‌സ്‌ട്രാ ഇന്നിംഗ്സ്’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ വിവിധ രാഷ്‌ട്രങ്ങളുടെ പതാക പ്രിന്‍റുചെയ്തിട്ടുള്ള സാരി ധരിച്ചപ്പോഴും മന്ദിര വിവാദനായികയായി. ഇന്ത്യയുടെ പതാക മന്ദിരയുടെ കാലിനരുകില്‍ ആയിരുന്നു. ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ്‍!് ഇതെന്നായിരുന്നു മന്ദിരയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനം.