'തിര’യ്ക്ക് ശേഷം ശോഭന നായികയാകുന്ന പുതിയ സിനിമയ്ക്ക് ‘പാവാട’ എന്ന് പേരിട്ടു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജി മാര്‍ത്താണ്ഡനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജും ബിജു മേനോനുമാണ് ഈ സിനിമയിലെ നായകന്മാര്. മുഴുക്കുടിയന്മാരായാണ് ഇവര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അനൂപ് മേനോനും സുപ്രധാന വേഷത്തിലെത്തുന്നു.
മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ ‘1983’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് തിരക്കഥയെഴുതിയ ബിപിന്‍ ചന്ദ്രനാണ്.
ശോഭനയാണ് ഈ കഥയുടെ നട്ടെല്ല്. തിരയിലെ രോഹിണി പ്രണാബ് എന്ന കഥാപാത്രത്തിന് ശേഷം തകര്ത്തഭിനയിക്കാന് ശോഭനയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
മെമ്മറീസില്‍ മുഴുക്കുടിയനായ പൊലീസ് ഉദ്യോഗസ്ഥനെ ഗംഭീരമാക്കിയ പൃഥ്വിയുടെ മറ്റൊരു അടിപൊളി കുടിയന് വേഷമാണ് പാവാടയിലേത്. ബിജു മേനോന് പിന്നെ കുടിയന് വേഷം ഒരു പുത്തരിയല്ലല്ലോ!
വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാമുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്നീ സിനിമകളാണ് മണിയന്‍പിള്ള രാജു മുമ്പ് നിര്‍മ്മിച്ചിട്ടുള്ളത്.