മമ്മൂട്ടി വീണ്ടും മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മുമ്പ് ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി തികച്ചും കൊമേഴ്സ്യലായ ഒരു സിനിമയാണ് ഇത്തവണ മെഗാസ്റ്റാറിന് മൂന്ന് വേഷങ്ങള്‍ സമ്മാനിക്കുന്നത്.
ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന സിനിമ നവാഗതനായ സജിയാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്.
അമ്പതിനുമേല്‍ പ്രായമുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത. മറ്റ് താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഭയ്യാ ഭയ്യാ’ തകര്‍ന്നതിനെ തുടര്‍ന്ന് നീണ്ട ഇടവേളയെടുത്തിരിക്കുന്ന ബെന്നി പി നായരമ്പലം ഇനിയൊരു മെഗാഹിറ്റുമായി എത്താനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ഈ സിനിമ. മമ്മൂട്ടിക്ക് വേണ്ടി തൊമ്മനും മക്കളും, പോത്തന്‍വാവ, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്നീ സിനിമകള്‍ ബെന്നി എഴുതിയിട്ടുണ്ട്. ഇവയെല്ലാം വന്‍ ഹിറ്റുകളായിരുന്നു.