ലാല്‍ ജോസ് ‘സ്പാനിഷ് മസാല’ പൂര്‍ത്തിയാക്കി. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ലാല്‍ ജോസിന്‍റെ അടുത്ത പ്രൊജക്ട് ഏതാണെന്നതിനെക്കുറിച്ച് സിനിമാലോകത്ത് ഇപ്പൊഴേ ചര്‍ച്ച സജീവമാണ്.
ശ്രീനിവാസന്‍റെ തിരക്കഥയില്‍ ലാലു ഒരു ചിത്രം ചെയ്യുന്നു എന്ന് നേരത്തേ കേട്ടിരുന്നു. എന്നാല്‍ പ്രൊജക്ട് ഉടന്‍ ഉണ്ടാകില്ല. ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന ‘ഏഴു സുന്ദരരാത്രികള്‍’ ആണ് ലാല്‍ ജോസിന്‍റെ അടുത്ത ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ആ സിനിമയും ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കുന്നില്ല. പിന്നെ ഏത് സിനിമ? ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ഒന്നിക്കുന്ന ‘കസിന്‍സ്’?. ആ പ്രൊജക്ട് നടക്കുമോ എന്നുതന്നെ സംശയമാണ്.
ഇത്തരം സംശയങ്ങള്‍ക്കിടെ ലാല്‍ ജോസിന്‍റെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള അവ്യക്തത നീങ്ങുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റെ രചനയിലാണ് ലാല്‍ ജോസ് അടുത്ത ചിത്രം ഒരുക്കുന്നത്. സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല. ഫഹദ് ഫാസിലും അമല പോളും ജോഡിയാകും.
ശ്രീനിവാസന്‍, സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടാകും. മറ്റൊരു വിശേഷം ഈ സിനിമ ലാല്‍ ജോസ് തന്നെയാണ് നിര്‍മ്മിക്കുന്നത് എന്നതാണ്. സമീര്‍ താഹിര്‍ ആയിരിക്കും ക്യാമറ.
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് ലാല്‍ ജോസ് ആലോചിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ തീരുന്ന ഒരു ലോ ബജറ്റ് പ്രണയചിത്രമായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.