നഷാ - ചൂടന്‍ രംഗങ്ങളുമായി പൂനം പാണ്ഡെ

Webdunia
വ്യാഴം, 6 ജൂണ്‍ 2013 (17:48 IST)
PRO
പൂനം പാണ്ഡെ - ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ എന്തെങ്കിലും വിവാദവുമായി ബന്ധപ്പെട്ട കാര്യം ആയിരിക്കുമെന്ന് ആരും ഊഹിക്കും. എന്നാല്‍ ഇപ്പോള്‍ പൂനം വരുന്നത് വിവാദമൊക്കെ വിട്ട് ഒരു സിനിമയുമായാണ്. പൂനം നായികയാകുന്ന സിനിമ - നഷാ! വിവാദമൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയേണ്ടിവരും. കാരണം പൂനം പാണ്ഡെയുടെ അമിതമായ ശരീരപ്രദര്‍ശനം തന്നെ. ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നഷാ.

പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. ‘ജിസം’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഒരു പതിനെട്ടുകാരന്‍റെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ചിത്രത്തിന് വേണ്ടി പൂനം പാണ്ഡെ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. യുവജനങ്ങളുടെ അഡിക്ഷനുകളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു!