നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Webdunia
വ്യാഴം, 27 ജൂലൈ 2017 (16:39 IST)
മലയാള സിനിമയിലെ തീരാനഷ്ടമായിരുന്നു നടന്‍ ജയന്റെ മരണം. എന്നാല്‍  സിനിമാ ചിത്രീകരണത്തിനിടെ ജയന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോഎം മാടസ്വാമി പിണറായി വിജയന് പരാതി നല്‍കി. 
 
നിര്‍ത്താതെ ദീര്‍ഘനേരം പ്രസംഗിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കിലിടം നേടിയ തപാല്‍‌വകുപ്പ് ഉദ്യോഗസ്ഥനാണ് ഡോഎം മാടസ്വാമി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ചെന്നൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിക്കുന്നത്. 
 
പല അപകടകരമായ സീനുകളില്‍ സ്വാഭാവികത കൈവരാന്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കുന്ന താരമായിരുന്നു ജയന്‍. സാഹസിക രംഗങ്ങള്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ജയന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജയന്റെ മരണം മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Next Article