ദുല്‍ക്കര്‍ സല്മാനുമുമ്പില് മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന് രാം ഗോപാല്‍ വര്‍മ ആക്ഷേപിച്ചത് മണിരത്നത്തിന്റെ ‘ഒകെ കണ്മണി’ കണ്ടിട്ടാണ്. എന്തായാലും ആ മണിരത്നം തന്നെ തന്റെ അടുത്ത ചിത്രത്തിലെ നായകനായി മമ്മൂട്ടിയെ നിശ്ചയിച്ചിരിക്കുന്നു.
അതേ, ഒകെ കണ്മണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഐശ്വര്യ റായിയുമാണ് ജോഡി. നാല്പ്പതുകഴിഞ്ഞവരുടെ പ്രണയമാണ് ഇത്തവണ മണിരത്നം വിഷയമാക്കുന്നതെന്നാണ് സൂചന.
എ ആര് റഹ്മാന് സംഗീതം നല്കുന്ന ചിത്രത്തിന് സന്തോഷ് ശിവന് ക്യാമറ ചലിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ഐശ്വര്യ റായ്. ദളപതി എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും മണിരത്നവും ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്.