ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം - ജോമോന്‍റെ സുവിശേഷങ്ങള്‍ !

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (15:16 IST)
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന് പേരിട്ടു. ടൈറ്റില്‍ കഥാപാത്രമായ ജോമോനെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്. ജോമോന്‍റെ പിതാവ് വിന്‍‌സെന്‍റായി മുകേഷ് എത്തുന്നു.
 
വിനു മോഹനാണ് ദുല്‍ക്കറിന്‍റെ സഹോദരനായി അഭിനയിക്കുന്നത്. വിദ്യാസാഗര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ജോമോന്‍റെ സുവിശേഷങ്ങളുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍.
 
മുകേഷിന്‍റെ സഹോദരീഭര്‍ത്താവ് പാലോടന്‍ എന്ന കഥാപാത്രമായി ഇന്നസെന്‍റ് വേഷമിടുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ‘ജോമോന്റെ സുവിശേഷങ്ങള്‍’ തിയറ്ററുകളിലെത്തും.
Next Article