ദിലീപ് ഇനി തമ്പിച്ചന്‍, യാത്ര തായ്‌ലന്‍ഡിലേക്ക്!

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (20:11 IST)
ദിലീപ് തായ്‌ലന്‍ഡിലേക്ക് പറക്കുന്നു. പുതിയ സിനിമയുടെ കഥാപശ്ചാത്തലം തായ്‌ലന്‍ഡ് ആണ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് ‘തമ്പിച്ചന്‍ ഇന്‍ തായ്‌ലന്‍ഡ്’ എന്ന് പേരിട്ടു.
 
കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ഈ കോമഡി എന്‍റര്‍ടെയ്നര്‍ തൊടുപുഴയിലും തായ്‌ലന്‍ഡിലുമായി പൂര്‍ത്തിയാകും. അനില്‍ നായരാണ് ഛായാഗ്രഹണം. തൊടുപുഴയില്‍ നാട്ടുകാരുടെ പ്രിയങ്കരനായ തമ്പിച്ചന്‍ ഒരുനാള്‍ പെട്ടെന്ന് തായ്‌ലന്‍ഡിലേക്ക് പോകുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
 
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. സജി സുരേന്ദ്രന്‍ സിനിമകളിലെ സ്ഥിരം സാങ്കേതിക വിദഗ്ധര്‍ തന്നെ ഈ സിനിമയിലും തുടരും എന്നാണ് വിവരം.