ശരത് കുമാര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം ദി മെട്രോ തമിഴില്‍ ഭാഗ്യം പരീക്ഷിക്കുന്നു. കാവല്‍ തുറൈ എന്ന പേരില്‍ മൊഴിമാറ്റിയാണ് ചിത്രം തമിഴകത്തെത്തുന്നത്. മലയാളത്തില്‍ വേണ്ടത്ര വിജയം നേടാനായിട്ടില്ലെങ്കിലും ദി മെട്രോ തമിഴില്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപാണ് ദി മെട്രോ നിര്‍മിച്ചിരിക്കുന്നത്. ബിപിന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കൊച്ചിയില്‍ നടക്കുന്ന മൂന്ന് സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു യുവരാഷ്ട്രീയ നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്ന സിഐ ആയാണ് ശരത് കുമാര്‍ ചിത്രത്തിലെത്തുന്നത്.
നിവിന്‍ പോളി, സുരാജ്‌വെഞ്ഞാറമൂട്, ഭഗത്, ബിയോണ്‍, അരുണ്‍, ഭാവന എന്നിവരും ശരത് കുമാറിനൊപ്പം ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ജഗതി, സുരേഷ്‌കൃഷ്ണ പാപ്പി അപ്പച്ച, രാജീവ്കൃപ, ജി കെ പിള്ള, നിഷാന്ത് സാഗര്‍, ഷമ്മിതിലകന്‍, അനില്‍മുരളി, സാദിക്, കലാഭവന്‍ ഷാജോണ്‍, കലാശാല ബാബു എന്നിവരും ചിത്രത്തിലുണ്ട്.