മലര്‍ മാനിയ കേരളത്തിലെ യൂത്തിനെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രേമം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായപ്പോള്‍ നിവിന്‍ പോളിയെക്കാള്‍ നേട്ടമുണ്ടാക്കിയത് ‘മലര്‍’ എന്ന നായികാ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ സായ് പല്ലവി. ഇനി ഒരു സിനിമയിലും അഭിനയിക്കരുതെന്ന് സായ് പല്ലവിക്ക് കത്തെഴുതുന്നതുവരെയെത്തി ആരാധകര്‍ക്ക് മലരിനോടുള്ള പ്രേമം. എന്തായാലും ആരാധകരുടെ ആ ആവശ്യം അങ്ങനെ ഉള്‍ക്കൊള്ളാന്‍ സായ് പല്ലവി തയ്യാറല്ല.
സായ് പല്ലവി വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം’ എന്ന ചിത്രത്തിലാണ് സായ് നായികയാകുന്നത്. ആസിഫ് അലിയാണ് നായകന്‍. ടൈറ്റില്‍ റോളിലാണ് ആസിഫ് അലി അഭിനയിക്കുന്നത്.
അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്‍റെ പേര് ഒരു പൊലീസുകാരന് വരുമ്പോഴുണ്ടാകുന്ന ഗുണദോഷങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആസിഫിന്‍റെ പ്രണയജോഡിയായാണ് സായ് പല്ലവി അഭിനയിക്കുന്നതെന്നാണ് സൂചന. സൈജു കുറുപ്പ് ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രതീഷ് വര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിന്‍റെ സംഗീതം രാഹുല്‍ രാജ്.