താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്: ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും ഏപ്രില്‍ 29ന് വിവാഹിതരാകും

Webdunia
ബുധന്‍, 30 മാര്‍ച്ച് 2016 (15:51 IST)
ബോളിവുഡ് താരങ്ങളായ ബിപാഷാ ബസുവും കരണ്‍ സിംഗ് ഗ്രോവറും വിവാഹിതരാകുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം ഇരുവരും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ നിയമപരമായി ഇരുവരും വിവാഹിതരായിരുന്നില്ല. ഏപ്രില്‍ 29നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ഹൊറര്‍ ഹിറ്റ് എലോണാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.
 
അതേസമയം കരണ്‍ സിംഗിന്റെ മൂന്നാമത്തെ വിവാഹമാണ് ബിപാഷാ ബസുവുമായുള്ളത്. മുന്‍പ് ബോളിവുഡ് താരങ്ങളായ ശ്രദ്ധനിഗം, ജെന്നിഫര്‍ വിന്‍ജറ്റ് എന്നിവരെ കരണ്‍ വിവാഹം ചെയ്തിരുന്നെങ്കിലും രണ്ടും അധികനാള്‍ നീണ്ടുപോയില്ല.