തമിഴ് നടന്‍ ജീവയെയും ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രനെയും മൊറോക്കോ പൊലീസ് അറസ്റ്റുചെയ്തു. ‘യാന്‍’ എന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അറസ്റ്റ്. തങ്ങളുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജീവയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി ചിത്രീകരണം തടഞ്ഞത്. പിന്നീട് സംവിധായകനെയും നായകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഷൂട്ടിംഗിനുപയോഗിച്ച ക്യാമറയും പൊലീസ് പിടിച്ചെടുത്തു.
പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ട് ഇവരെ മോചിപ്പിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ ‘യാന്‍’ സംഘം ഇന്ത്യയിലേക്ക് മടങ്ങി.
ജീവയും തുളസിയുമാണ് യാന്‍ എന്ന സിനിമയില്‍ ജോഡിയാകുന്നത്. രവി കെ ചന്ദ്രന്‍ തന്നെയാണ് തിരക്കഥയും ഛായാഗ്രഹണവും. ഹാരിസ് ജയരാജാണ് സംഗീതം.