ടിയാന്‍ തകര്‍ന്നെങ്കിലും മലയാള സിനിമയില്‍ പൃഥ്വി പിടിമുറുക്കുന്നു!

Webdunia
വെള്ളി, 28 ജൂലൈ 2017 (19:48 IST)
പൃഥ്വിരാജിന്‍റെ സ്വപ്നസിനിമയായിരുന്നു ‘ടിയാന്‍’. ചിത്രം പരാജയപ്പെട്ടത് യംഗ് സൂപ്പര്‍സ്റ്റാറിന് വലിയ തിരിച്ചടി തന്നെയാണ്. പൃഥ്വിരാജിന് മാത്രമല്ല, തിരക്കഥാകൃത്ത് മുരളി ഗോപിക്കും ഇത് കനത്ത ആഘാതം തന്നെ.
 
എന്നാല്‍ ടിയാന്‍റെ തകര്‍ച്ച പൃഥ്വിരാജ് എന്ന താരത്തെ തളര്‍ത്തുന്നില്ലെന്ന് മാത്രമല്ല, മലയാള സിനിമയില്‍ പിടിമുറുക്കിയിരിക്കുകയാണ് താരം. താരസംഘടനയായ ‘അമ്മ’ ഉള്‍പ്പടെ ഇന്ന് മലയാളത്തിലെ സംഘടനകളെല്ലാം ഉറ്റുനോക്കുന്നത് പൃഥ്വിയുടെ നീക്കങ്ങളെയാണ്.
 
‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഉടന്‍ വിളിക്കണമെന്ന പൃഥ്വിയുടെ ആവശ്യം അതുകൊണ്ടുതന്നെ പ്രസക്തമാകുകയാണ്. എന്നാല്‍ അമ്മയുടെ ഭാരവാഹികള്‍ പൃഥ്വിരാജിന്‍റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങുകയാണ്. അമ്മയുടെ യോഗം വിളിച്ചാല്‍ അതില്‍ അഭിപ്രായവ്യത്യാസത്തിന്‍റെ വലിയ ശബ്ദം ഉയരുമെന്നും സംഘടന പിളരാന്‍ സാധ്യതയുണ്ടെന്നും അവര്‍ ഭയക്കുന്നു.
 
അതേസമയം തന്നെ ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള വമ്പന്‍ ചിത്രങ്ങളുടെ ജോലികളിലേക്ക് പൃഥ്വിരാജ് കടന്നിരിക്കുകയാണ്. മലയാളം ഇനി എല്ലാ ദുഷ്പ്രവണതകളും അവസാനിച്ച് ക്വാളിറ്റി സിനിമകള്‍ സംഭാവന ചെയ്യുന്ന ഇന്‍ഡസ്ട്രിയായി മാറുമെന്ന് പ്രതീക്ഷിക്കാം. അതിന് പൃഥ്വിരാജ് നേതൃത്വം നല്‍കുമെന്നും. 
Next Article