ജില്ലയ്ക്കെതിരെ കേസുകൊടുത്ത നിര്‍മ്മാതാവിനെ ആക്രമിച്ചു, പരുക്ക് ഗുരുതരം

Webdunia
ശനി, 11 ജനുവരി 2014 (19:39 IST)
PRO
‘ജില്ല’ എന്ന വിജയ് - മോഹന്‍ലാല്‍ ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. പ്രമുഖ നിര്‍മ്മാതാവായ മഹേന്ദ്രനാണ് ആക്രമിക്കപ്പെട്ടത്.

ഇദ്ദേഹത്തിന്‍റെ മുഖത്തേറ്റ മുറിവുകള്‍ ഗുരുതരമാണെന്നാണ് വിവരം. മഹേന്ദ്രനെ ചെന്നൈയിലെ സൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘ജില്ല’ എന്ന പേര് താന്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്നതാണെന്നും അതുകൊണ്ട് ജില്ലയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടാണ് മഹേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്. മഹേന്ദ്രനെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.