ജയസൂര്യയ്ക്കും സംവൃതയ്ക്കും പരിക്ക്

Webdunia
വെള്ളി, 10 ഏപ്രില്‍ 2009 (17:25 IST)
ചലച്ചിത്രതാരങ്ങളായ ജയസൂര്യയ്ക്കും സംവൃതാ സുനിലിനും സിനിമാഷൂട്ടിംഗിനിടെ പരിക്കേറ്റു. ജയസൂര്യയ്ക്ക് കാലിനാണ് പരിക്കേറ്റത്. സംവൃതയുടെ പരിക്ക് സാരമുള്ളതല്ല. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടം.

പോണ്ടിച്ചേരി കോപ്പനത്ത്‌ ഗാനചിത്രീകരണം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ബോട്ട് മറിഞ്ഞത്. സംവൃതയും ജയസൂര്യയും വെള്ളത്തിലേക്ക് വീണു. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുകള്‍ ഇവരെ രക്ഷപെടുത്തുകയായിരുന്നു.

ചിത്രീകരണം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു. ജയസൂര്യയും സംവൃതയും ഭാമയും താരങ്ങളാകുന്ന ഇവര്‍ വിവാഹിതരായാല്‍ വ്യത്യസ്തമായ ഒരു കുടുംബകഥയാണ് പറയുന്നത്. ചോക്ലേറ്റിന് ശേഷം ജയസൂര്യയുടെ നായികയായി സംവൃത എത്തുന്ന ചിത്രം കൂടിയാണ് ഇവര്‍ വിവാഹിതരായാല്‍.