കത്തിരിപ്പിനൊടുവില്‍ കലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദുല്‍ഖന്‍ സല്‍മാന്‍- സായ് പല്ലവി എന്നിവരുടെ സാന്നിധ്യംകൊണ്ട് ഇതിനോടകം തന്നെ കലി ചര്‍ച്ചയായി കഴിഞ്ഞു. സമീര്‍ താഹിര്‍ ഒരുക്കുന്ന കലിയിലെ ആദ്യത്തെ ഗാനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഗോപീ സുന്ദര്‍ സംഗീതം നല്‍കി ദിവ്യ എസ് മേനോന്‍ ആലപിച്ച 'വാര്‍തിങ്കളേ നിന്‍ ചാരേ...' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.