കര്‍ണനുമായി വരുന്നവര്‍ക്കെല്ലാം മോഹന്‍ലാലിന്‍റെ മറുപടി!

ബുധന്‍, 23 നവം‌ബര്‍ 2016 (18:55 IST)
ഇപ്പോള്‍ ബ്രഹ്മാണ്ഡ സിനിമകളുടെ കാലമാണ്. ബാഹുബലിക്ക് ശേഷം എല്ലാ ഭാഷകളിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒഴുക്കാണ്. തമിഴില്‍ ഷങ്കര്‍ ഇപ്പോള്‍ 350 കോടി ബജറ്റില്‍ എന്തിരന്‍ 2 ചെയ്തുകൊണ്ടിരിക്കുന്നു. മലയാളത്തില്‍ പുലിമുരുകന്‍ സംഭവിച്ചു. അണിയറയില്‍ ബാഹുബലി 2 ഒരുങ്ങുന്നുണ്ട്.
 
മലയാളത്തില്‍ പുലിമുരുകന് മുമ്പേ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ആലോചന നടന്നതാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് നോവലായ ‘രണ്ടാമൂഴം’ സിനിമയാക്കാനായിരുന്നു ആലോചന. ഹരിഹരന്‍റെ സംവിധാനത്തില്‍ ചിത്രം പുറത്തിറക്കുകയായിരുന്നു ലക്‍ഷ്യം. നായകകഥാപാത്രമായ ഭീമസേനനായി മോഹന്‍ലാലിനെയും നിശ്ചയിച്ചിരുന്നു. ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കാന്‍ തയ്യാറായി വന്നത്.
 
എന്നാല്‍ രണ്ടാമൂഴം എന്ന നോവലിലെ സംഭവങ്ങള്‍ ഒറ്റ സിനിമയില്‍ ഒരുക്കാനാവില്ലെന്നും രണ്ട് സിനിമകളായി ചെയ്യണമെന്നും എം ടി വാസുദേവന്‍ നായര്‍ അറിയിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലാകുന്നത്. അത്രയും വലിയ ബജറ്റില്‍ രണ്ട് സിനിമകള്‍ ഒരുക്കാന്‍ കഴിയില്ലെന്ന് ഗോകുലം ഗോപാലന്‍ അറിയിച്ചു. 
 
എന്നാല്‍ ഇപ്പോള്‍ ബാഹുബലി രണ്ടുഭാഗങ്ങളായി ഇറങ്ങുമ്പോള്‍ എന്തുകൊണ്ട് രണ്ടാമൂഴം രണ്ട് ഭാഗങ്ങളായി ഇറക്കിക്കൂടാ എന്ന ചോദ്യം ഉയരുകയാണ്. രണ്ടാമൂഴത്തിന് വീണ്ടും ജീവന്‍ വയ്ക്കാനുള്ള സാധ്യതകള്‍ തെളിയുന്നു.
 
എന്താ‍യാലും രണ്ടാമൂഴം, രണ്ടാമൂഴം 2 എന്നീ സിനിമകള്‍ ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
 
രണ്ടാമൂഴം സംഭവിച്ചാല്‍ അത് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും കര്‍ണന്‍ സിനിമകള്‍ക്കുള്ള മോഹന്‍ലാലിന്‍റെ ശക്തമായ മറുപടിയായിരിക്കും!

വെബ്ദുനിയ വായിക്കുക