മന്‍മദന്‍ അമ്പിന് ശേഷം കമലഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. ‘വിശ്വരൂപം’ എന്നാണ് ചിത്രത്തിന്‍റെ പേര്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് നായിക.
ഹോളിവുഡിലെ പ്രശസ്തചിത്രം ഹാനിബാളിന്‍റെ ഇന്ത്യന്‍ പതിപ്പായിരിക്കും വിശ്വരൂപമെന്ന് നേരത്തേ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സെല്‍വരാഘവന്‍ നിഷേധിച്ചിട്ടുണ്ട്. ഇത് ഒരു സിനിമയുടെയും റീമേക്കല്ല. മുമ്പിറങ്ങിയ ഒരു സിനിമയുമായും സാദൃശ്യവുമില്ല. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ‘വിശ്വരൂപം’ ചിത്രീകരിക്കുന്നത്.
100 ദിവസത്തില്‍ താഴെ നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് കമലും സെല്‍വരാഘവനും ആലോചിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് തയ്യാറാക്കി വരുകയാണ് ഇരുവരും ഇപ്പോള്‍.
ഹൈദരാബാദ്, ചെന്നൈ, ലണ്ടന്‍ എന്നിവയാണ് ലൊക്കേഷനുകള്‍. ഏപ്രില്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.