' ബോളിവുഡിലെ സെക്സിയസ്റ്റ്' സുന്ദരി കത്രീന കൈഫിന് ജന്മനാള് മധുരം. ലോകത്തിലെ ഏറ്റവും വിലകൂടിയ മാസികയായ ‘ കോല് ’ന്റെ മുഖചിത്രമാകാനുളള അംഗീകാരം ലഭിച്ച സുന്ദരിക്ക് ഇന്ന് 24 വയസാകുന്നു.
ബോളിവുഡിലെ ക്രോണിക് ബാച്ചിലറായ സല്‍മാന്‍ഖാന്റെ കാമുകി പട്ടികയില്‍ അവസാനത്തെ സുന്ദരിയായ കത്രിന മുംബൈയിലാണ് ജന്മദിനം ആഘോഷിക്കുന്നത്. ജന്മദിനത്തിലും പുതിയ ചിത്രമായ ‘സിങ്ങ് ഈസ് കിങ്ങി’ന്റെ പ്രചാരണ തിരക്കുകള്‍ക്ക് ഇടയിലാണ് സുന്ദരി.
നേരത്തെ കാമുകനൊപ്പം ഊട്ടിയില്‍ ജന്മദിനം ആഘോഷിക്കാനാണ് കത്രീന പദ്ധതി ഇട്ടിരുന്നതത്രേ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പിറനാള് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് കത്രീനയുടെ അമ്മയും സഹോദരിമാരും എത്തുന്നുണ്ട്.
മറ്റ് ബോളിവുഡ് സുന്ദരിമാരെ പിന്നിലാക്കി ഹിറ്റ് പരമ്പര തന്നെ സൃഷ്ടിക്കാന്‍ കത്രീനക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഹിറ്റുകളാണ് സുന്ദരിയുടെ പട്ടികയില്‍ ഉള്ളത്. നമസ്തേ ലണ്ടന്‍, പാര്‍ട്ട്നര്‍ , അപ്നേ, വെല്‍ക്കം, റേസ് എന്നീ കത്രീന ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. പുതിയ ചിത്രമായ സിങ്ങ് ഈസ് കിങ്ങും യുവരാജും വിജയിക്കുമെന്ന് ഉറപ്പാണ്.
സഹജമായ സൗന്ദര്യത്തിനും ഉത്സാഹത്തിനും പുറമേ ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് മറ്റ് ബോളിവുഡ് സൗന്ദര്യധാമങ്ങളില്‍ നിന്നും കത്രീനയെ വ്യ്ത്യാസപ്പെടുത്തുന്നത്. ബോളിവുഡിലെ സെക്സിയസ്റ്റ് എന്ന് വിശേഷണം ഇതിനോടകം നേടിയ സുന്ദരിയെ തേടി ‘ഹോല് ’ എത്താനും കാരണമിതാണ്. 91 ഗ്രാം സ്വര്‍ണ്ണവും 622 രത്നങ്ങളും പതിപ്പിച്ച പ്രത്യേക പതിപ്പിലാണ് കത്രീന മുഖചിത്രമായിരിക്കുന്നത്.
പതിനായിരം അമേരിക്കന്‍ ഡോളറിന് മുകളിലാണ് ഈ മാസികയുടെ വില. ഒക്ടോബറില്‍ ഓഗസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ ഈ മാഗസിന് ലേലം ചെയ്ത് കിട്ടുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.