കണ്ടുകൊണ്ടേന്‍.... വീണ്ടും ആഷ്!

Webdunia
ചൊവ്വ, 6 ജനുവരി 2015 (17:12 IST)
'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന മെഗാഹിറ്റ് തമിഴ് ചിത്രം റിലീസായത് 2000ലാണ്. ഒരു വ്യാഴവട്ടത്തിന് ശേഷവും ആ സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നു. ഐശ്വര്യ റായിയെ നായികയാക്കി ആ സിനിമ സംവിധാനം ചെയ്തത് രാജീവ് മേനോനാണ്. മമ്മൂട്ടിയായിരുന്നു ആ സിനിമയില്‍ ആഷിന്‍റെ നായകന്‍.
 
രാജീവ് മേനോന്‍ വീണ്ടും ഐശ്വര്യയെ നായികയാക്കി ഒരു സിനിമയൊരുക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. ഇതൊരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണെന്നാണ് സൂചന. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറങ്ങും.
 
പ്രശസ്ത സംഗീതജ്ഞ സുധാ രഘുനാഥനായിരിക്കും ഈ സിനിമയുടെ സംഗീതം നിര്‍വഹിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
കണ്ടുകൊണ്ടേന്‍ മാത്രമല്ല, 'ഗുരു' എന്ന സിനിമയിലും രാജീവും ആഷും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐശ്വര്യയെ നായികയാക്കി മണിരത്നം ഒരുക്കിയ ഗുരുവിന്‍റെ ഛായാഗ്രഹണം രാജീവ് മേനോന്‍ ആയിരുന്നു.