ഒരു മോഹന്‍ലാല്‍ ഫാന്‍ എന്നാല്‍ ഇങ്ങനെയാവണം; രാജമൌലി 2 തവണ കണ്ടു ജനതാ ഗാരേജ് !

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (20:45 IST)
മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ആരാധകനാണ് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലി. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹിക്കുന്നയാള്‍. എന്നാല്‍ അതിന് ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞില്ല. എല്ലാ മോഹന്‍ലാല്‍ ചിത്രവും ആദ്യദിനം തന്നെ കാണണമെന്ന് ആഗ്രഹമുള്ളയാളാണ് അദ്ദേഹം.
 
എന്തായാലും ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജ് രാജമൌലി റിലീസ് ദിവസം തന്നെ കണ്ടു. അതും രണ്ടുതവണ!
 
"മോഹന്‍ലാലിന്‍റെയും ജൂനിയര്‍ എന്‍ ‌ടി ആറിന്‍റെയും കഥാപാത്രങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള തീവ്രമായ ബന്ധമാണ് എന്നെ ജനതാ ഗാരേജിലേക്ക് ആകര്‍ഷിച്ചത്. അവര്‍ തമ്മിലുള്ള മത്സരാഭിനയം സന്തോഷത്തോടെയാണ് കണ്ടിരിക്കാനാവുന്നത്. തുടരെത്തുടരെ രണ്ടുതവണ ജനതാ ഗാരേജ് കാണുകയും ആസ്വദിക്കുകയും ചെയ്തു” - രാജമൌലി പറയുന്നു. 
Next Article