ഐഎഫ്എഫ്കെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Webdunia
PROPRO
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിന്‌ മുമ്പേ പതിവു പോലെ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ കാര്‍ഡ്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‌ iffk.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും വഴുതക്കാട്‌ കലാഭവനില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ എഫ്‌ എസ്‌ ഐ യുടെ റീജണല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഫോറത്തിലൂടെ നേരിട്ടും അപേക്ഷിക്കാം.

രജിസ്‌ട്രേഷന്‍റെ അവസാന തീയതി നവംബര്‍ 30 ആണ്‌. 300 രൂപയാണ്‌ ഡെലിഗേറ്റ്‌ ഫീസ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ 200 രൂപയും.

മേളയില്‍ മലയാള സിനിമാവിഭാഗത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ങളെ കുറിച്ച്‌ ഒരു കൂട്ടം സംവിധായകര്‍ രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

അര്‍ഹതയില്ലാത്തവരെയാണ്‌ സിനിമ തെരഞ്ഞെടുക്കാന്‍ ചലച്ചിത്ര അക്കാദമി നിയോഗിച്ചത്‌ എന്നാണ്‌ ആരോപണം