ഇമ്മോര്‍ട്ടല്‍‌സ് ഓഫ് മെലൂഹയില്‍ ടൈഗര്‍!

Webdunia
ശനി, 24 മെയ് 2014 (21:10 IST)
ആദ്യം കേട്ടത് അങ്ങനെയാണ്. കരണ്‍ മല്‍‌ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശുദ്ധി’, അത് ഇമ്മോര്‍ട്ടല്‍‌സ് ഓഫ് മെലൂഹ എന്ന ക്ലാസിക്കിന്‍റെ സിനിമാവിഷ്കാരമായിരിക്കുമെന്ന്. എന്നാല്‍ പിന്നീട് അറിഞ്ഞത് ശുദ്ധിയും മെലൂഹയും രണ്ടും രണ്ടായിരിക്കുമെന്നാണ്.
 
ശുദ്ധിയില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് ഹൃത്വിക് റോഷനെയാണ്. മെലൂഹയില്‍ പരമശിവനായും ഹൃത്വിക് തന്നെ വരുമെന്നായിരുന്നു വിവരം. എന്നാല്‍ ഈ രണ്ടു പ്രൊജക്ടിലും ഹൃത്വിക്കിന് പകരം എത്തുക പുതിയ തരംഗം ടൈഗര്‍ ഷ്‌റോഫ്.
 
ഹൃത്വിക് റോഷന് ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാലാണ് ഈ രണ്ട് സിനിമകളും ഒഴിവാക്കിയത്. എന്തായാലും ടൈഗറിന് ഈ അവസരങ്ങള്‍ കരിയറില്‍ ഏറെ ഗുണം ചെയ്യും എന്നതില്‍ സംശയമില്ല.
 
അഗ്നീപഥ് എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിനെ പിടിച്ചുകുലുക്കിയ സംവിധായകനാണ് കരണ്‍ മല്‍‌ഹോത്ര. അഗ്നീപഥ് പോലെ ശുദ്ധിയും മെലൂഹയും നിര്‍മ്മിക്കുന്നതും ബോളിവുഡ് അതികായന്‍ കരണ്‍ ജോഹര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.