ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് ഒഴുവാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

Webdunia
ഞായര്‍, 30 ജൂലൈ 2017 (10:34 IST)
ആവശ്യത്തിനും അനാവശ്യത്തിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ പല സംവിധായകരും താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് കിടിലന്‍ മറുപടി നല്‍കി തരമണി എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ ഇറങ്ങിയിക്കുകയാണ്. 
 
സെന്‍സര്‍ബോര്‍ഡ് 1952 ലെ നിയമങ്ങള്‍ മാറ്റുകയോ നിലപാട് മാറ്റുകയോ ചെയ്തിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് ഒഴുവാക്കിയ ഭാഗം തന്നെ കേള്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ റാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തരമണി. 
 
ആന്‍ഡ്രിയ ജെര്‍മിയ, വാസന്ത് രവി, അഞ്ജലി, അഴകന്‍ പെരുമാള്‍ എന്നിവരാണ് ചിത്രത്തിനെ പ്രധാന കഥാപാത്രങ്ങള്‍. ഒരുമിനിട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മൂന്നാമത്തെ ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. തനിയെ പോകുന്ന പെണ്‍കുട്ടിയോട് ആഭാസം പറയുന്ന പുരുഷന്മാരോട് പെണ്‍കുട്ടി പ്രതികരിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്. മദ്യപിയ്ക്കുന്ന നായികയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം എന്നതിനാല്‍, മദ്യപിയ്ക്കുന്ന നായികയുടെ ചിത്രം വച്ചുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
Next Article