ബാഹുബലി2 കേരളക്കരയില്‍ മിന്നുന്ന പ്രകടനം നടത്തുകയാണ്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഈ സിനിമയുടെ ആദ്യദിന കളക്ഷന്‍ 6.5 കോടി രൂപയാണ്. ഒരുമാസം മുമ്പ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ സൃഷ്ടിച്ച ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണ് ബാഹുബലി 2 തകര്‍ത്തത്.
ഗ്രേറ്റ്ഫാദറിന് 4.31 കോടി രൂപയായിരുന്നു ആദ്യ ദിനത്തില്‍ നേടാനായത്. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ഈ രാജമൌലി മാജിക്. പക്ഷേ ഗ്രേറ്റ്ഫാദര്‍ വെറും ആറുകോടിയില്‍ ഒരുക്കിയ സിനിമയായിരുന്നു എന്നത് ഇവിടെ വിസ്മരിക്കാന്‍ പാടില്ല.