രാജന്‍ സക്കറിയ ഒരു അസാധാരണ ബ്ലെന്‍ഡ് ആണ്. സംഘത്തിലെ കുട്ടപ്പായിയും കോട്ടയം കുഞ്ഞച്ചനും രാജമാണിക്യവും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും എല്ലാം ചേര്‍ന്ന ഒരു അസാധാരണ കഥാപാത്രം. മമ്മൂട്ടിയുടെ ആ തകര്‍പ്പന്‍ കഥാപാത്രങ്ങളെല്ലാം ചേര്‍ന്ന് ഒരു കഥാപാത്രമായി വന്നപ്പോള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. നിറഞ്ഞുകവിയുന്ന തിയേറ്ററുകള്‍ അതിന് തെളിവാകുന്നു.
കസബയ്ക്കെതിരെ വലിയ അപവാദ പ്രചരണങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സിനിമയുടെ ഗംഭീര ബോക്സോഫീസ് പ്രകടനം എന്നതാണ് ശ്രദ്ധേയം. മെഗാസ്റ്റാറിന്‍റെ ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് അപവാദ പ്രചരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാവില്ല എന്നാണ് പ്രേക്ഷകര്‍ കാണിച്ചുകൊടുക്കുന്നത്. എന്തായാലും എല്ലാ വിമര്‍ശകരുടെയും നാവടപ്പിക്കുന്ന വിജയമാണ് കസബ സ്വന്തമാക്കിയിരിക്കുന്നത്.
കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് കസബയുടെ മഹാവിജയത്തിന് ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ അപവാദപ്രചരണങ്ങളിലൊന്നും കഴമ്പില്ലെന്ന് മനസിലായതോടെ ഫാമിലി കൂട്ടത്തോടെ എത്തിത്തുടങ്ങി. നിഥിന്‍ രണ്‍ജി പണിക്കരുടെ ആദ്യചിത്രം അങ്ങനെ മമ്മൂട്ടിയുടെ കരിയറിലെയും ഏറ്റവും തിളക്കമുള്ള വിജയചിത്രമായി മാറിയിരിക്കുകയാണ്.