ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കിലാണ്. വളരെപ്പെട്ടെന്നാണ് മലയാള സിനിമയില്‍ ശങ്കര്‍ ഒരു ‘ബിസി ബോയ്’ ആയി മാറിയത്. ‘ഉറുമി’ രചിക്കുന്നതിന് മുമ്പ് ‘രഞ്ജിത്തിന്‍റെ ശങ്കര്‍’ മാത്രമായിരുന്ന ശങ്കര്‍ ഇന്ന് ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്.
‘സ്പിരിറ്റ്’ എന്ന രഞ്ജിത് - മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ ശങ്കര്‍. ചെറിയ കാര്യമൊന്നുമല്ല, പ്രകാശ് രാജിനുവേണ്ടി എഴുതപ്പെട്ട അലക്സ് തദേവൂസ് എന്ന കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്.
ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടി നായകനാകുന്ന അമല്‍ നീരദ് ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രം രചിക്കുന്നതും ശങ്കര്‍ രാമകൃഷ്ണനാണ്. ഈ സിനിമയുടെ തിരക്കഥ ശങ്കര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിഷാദരോഗിയായ കോമഡി നടനായി സുരാജ് വെഞ്ഞാറമ്മൂട് വേഷമിടുന്ന ‘എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍’ എഴുതുന്നതും ശങ്കര്‍ തന്നെ.
ഇനിയാണ് മറ്റൊരു സ്വപ്ന പദ്ധതി. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’ എന്ന ചിത്രത്തില്‍ നായകവേഷം. കുട്ടിയപ്പനായി ശങ്കര്‍ മിന്നിത്തിളങ്ങുമെന്ന് തന്നെയാണ് മലയാള സിനിമാലോകം വിശ്വസിക്കുന്നത്.