അടയാളവും ആകാശഗോപുരവും മത്സരിക്കും

Webdunia
PROPRO
കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഇക്കുറി രണ്ട്‌ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

എം ജി ശശിയുടെ ‘അടയാള’ങ്ങളും കെ പി കുമാരന്‍റെ ‘ആകാശഗോപുര’വുമാണ്‌ രാജ്യാന്തര പുരസ്‌കാരത്തിനായി വിദേശ ചിത്രങ്ങളോട്‌ മത്സരിക്കുക.

ഗിരീഷ്‌ കാസറവള്ളിയുടെ ‘ഗുല്‍ബിടാക്കീസും’ നന്ദിതാ ദാസിന്‍റെ കന്നിസംവിധാന സംരംഭം ‘ഫിറാഖും’ 14 ചിത്രങ്ങളുടെ മത്സര വിഭാഗത്തിലുണ്ട്‌.

മലയാളം സിനിമ വിഭാഗത്തില്‍ രഞ്‌ജിത്തിന്‍റെ തിരക്കഥ, എം മോഹന്‍റെ കഥപറയുമ്പോള്‍, മധുപാലിന്‍റെ തലപ്പാവ്‌, രൂപേഷ്‌ പോളിന്‍റെ തലപ്പാവ്‌, ടി വി ചന്ദ്രന്‍റെ വിലാപങ്ങള്‍ക്ക്‌ അപ്പുറം, അഞ്‌ജലി മേനോന്‍റെ മഞ്ചാടിക്കുരു, ജയരാജിന്‍റെ ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രിയദര്‍ശന്‍റെ തമിഴ്‌ ചിത്രം കാഞ്ചീവരം പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ കമല്‍ നേതൃത്വം കൊടുത്ത സമിതിയാണ്‌ മത്സരവിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌.

സംവിധായകന്‍ സി പി പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതി മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള 19 ഡോക്യുമെന്‍ററി ചിത്രങ്ങളും 44 ഷോട്ട്‌ ഫിലിമുകളും തെരഞ്ഞെടുത്തു.