‘തല 55’ എന്നാണ് ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അജിത് ആരാധകര്‍ നല്‍കിയിരിക്കുന്ന ടൈറ്റില്‍. ഗംഭീരമായൊരു പേര് ഈ സിനിമയ്ക്ക് ലഭിക്കുന്നതുവരെ ഇങ്ങനെ തന്നെ പടം അറിയപ്പെടും. എന്തായാലും ആരാധകരുടെ കാത്തിരിപ്പിന് വിരാമമായ ലക്ഷണമാണ് കാണുന്നത്.
അജിത്തിനെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സത്യദേവ്’ എന്ന് പേരിടാന്‍ സാധ്യത. ഈ സിനിമയില്‍ അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരായിരിക്കും സിനിമയ്ക്കും ഇടുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘സത്യദേവ്’ എന്നാണ് അജിത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് എന്ന് വിവരം ലഭിച്ചിരിക്കുകയാണ്.
ഒരു സ്റ്റൈലിഷ് ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് അജിത്തിനുവേണ്ടി ഗൌതം മേനോന്‍ ഒരുക്കുന്നത്. ഇരട്ടക്കഥാപാത്രങ്ങളെയാണ് തല ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും അറിയുന്നു. അനുഷ്ക ഷെട്ടിയാണ് നായിക.