റൊമാന്റിക് ട്രാക്കിലേക്ക് കുഞ്ചാക്കോ ബോബന്‍, 'പദ്മിനി'വീഡിയോ സോങ്

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (15:18 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'.പദ്മിനിയേ എന്ന് ആരംഭിക്കുന്ന റൊമാന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സച്ചിന്‍ വാര്യര്‍ ആണ് പാടിയിരിക്കുന്നത്. 
 
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ ടീസര്‍ കാണാം. 
 'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് തിരക്കഥ ഒരുക്കുന്നത്. പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article