പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസര്‍, ട്രെയിലര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ലിറിക്കല്‍ സോങ്ങും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.