വിജയ്‌ക്കൊപ്പം തൃഷയും,പാര്‍ഥ്വിയുടെ കുടുംബത്തെ കാണാം,ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (10:18 IST)
ആക്ഷന്‍ രംഗങ്ങളും ഫാസ്റ്റ് സോങ്ങുകളും ആയിരുന്നു ഇതുവരെയും ലിയോ ആരാധകര്‍ക്കായി സമ്മാനിച്ചത്. അതില്‍ നിന്നും അല്പം മാറി വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാര്‍ഥ്വിയുടെ കുടുംബത്തെ പരിചയപ്പെടുത്തുന്ന ലിറിക്കല്‍ വീഡിയോ പുറത്തുവന്നു.'അന്പേനും'എന്ന പാട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടി.
വിജയ്‌ക്കൊപ്പം തൃഷയും കുട്ടിതാരം പുയലും ഗാനരംഗത്ത് കാണാനാകുന്നു.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.
 
സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍