കന്നിചിത്രത്തില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് അസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സീമ. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാലോകം കൈയടക്കിയ സീമക്ക് മെയ് 22ന് - പിറന്നാള്‍ മധുരം. ഇന്ന് സീമയുടെ 50 മത് പിറന്നാള്‍
അംഗലാവണ്യം മാത്രമല്ല അഭിനയമികവും തനിക്കുണ്ടെന്ന് തെളിയിച്ച സീമ 1958 മെയ് 22ന് മാധവന്‍ നമ്പ്യാരുടേയും വാസന്തിയുടേയും മകളായി ചെന്നൈയില്‍ ജനിച്ചു. യഥാര്‍ഥ പേര് ശാന്തി എന്നാണ്. നുങ്കംബക്കം ഗവ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി . പിന്നെ നൃത്തത്തിലായി ശ്രദ്ധ.
1972 ല്‍ തമിഴ് ചിത്രത്തില്‍ നര്‍ത്തകിയായാണ് സിനിമാരംഗത്തേക്ക് സീമ വന്നത്. 73 ല്‍ മലയാളത്തില്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ അപ്രധാനമായ റോളില്‍ സീമ ഉണ്ടായിരുന്നു - ദേവിയുടെ തോഴിമാരില്‍ ഒരാളായി. പിന്ന നാലഞ്ചു കൊല്ലം നര്‍ത്തകിയായി തുടര്‍ന്നു.
1977 ല്‍ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയില്‍ നായികയായാണ് സീമ മലയാളത്തിലെ താര റാണിയായത്. ചൂഷണത്തിന് ഇരയായി സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീമ ഇതില്‍ അവതരിപ്പിച്ചത്.
WD
WD
മലയാള സിനിമയിലെ വിശ്വാസപ്രമാണങ്ങള്‍ക്കു നേരെയുള്ള വിസ്മയകരമായ പൊട്ടിത്തെറിയായിരുന്നു അവളുടെ രാവുകള്‍ . അത് സീമയുടെ ആശിക്കനൊന്നുമില്ലാതിരുന്ന ജീവിതത്തിലും വഴിത്തിരിവായി.
സീമക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഏഴാം കടലിനക്കരെ, കാന്തവലയം, മീന്‍, തുഷാരം, സംഘര്‍ഷം, അര്‍ച്ചന ടീച്ചര്‍, അതിരാത്രം, പാദമുദ്ര, സന്ധ്യക്കെന്തിനു സിന്ദൂരം, അങ്ങാടി, ആള്‍ക്കൂട്ടത്തില്‍ തനിയേ, ആരൂഢം, കരിമ്പന, അനുബന്ധം, അക്ഷരങ്ങള്‍, സര്‍പ്പം തുടങ്ങി 250 ല്‍ ഏറെ ചിത്രങ്ങളില്‍ സീമ അഭിനയിച്ചു.
ഈയിടെ ഇറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴത്തിലും ചെറിയ റോളില്‍ സീമ ഉണ്ടായിരുന്നു.തെലുങ്കില്‍ ഒമ്പതും കന്നടത്തില്‍ മൂന്നും സിനിമകളിലും ഏതാനും തമിഴ് സിനിമകളിലും അഭിയയിച്ചു. വലിയ ജാടയൊന്നുമില്ലാത്ത സാധാരണ റോളുകള്‍ അഭിനയിപ്പിച്ച് ഫലിപ്പിച്ച സീമ എന്നും സാധാരണക്കാരുടെ ഇഷ്ട നടിയാണ്
1984- ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സീമക്കയിരുന്നു. സീമ നായികയായ ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിരുന്നു അക്കൊല്ലത്തെ മികച്ച ചിത്രം. അനുബന്ധം, അര്‍ച്ചന ടീച്ചര്‍ എന്നിവ സീമയുടെ മികച്ച അഭിയയമുള്ള സിനിമകളാണ്.
വെള്ളിത്തിരയിലിപ്പോള്‍ സീമ പേരിനു മാത്രമേ ഉള്ളൂ. വിവിധ ചാനലുലളിലെ വിവിധ ഭാഷകളിലെ സീരിയലുകളില്‍ പക്ഷെ സജീവമായി പങ്കെടുക്കുന്നു.
പ്രമുഖ സംവിധായകന്‍ ഐ.വി ശശിയാണ് ഭര്‍ത്താവ്. സീമ അഭിനയിച്ച മിക്ക ചിത്രങ്ങളുടെ സംവിധായകന്‍ ശശിയാണ്. അനു, അനി എന്നിവര്‍ മക്കള്‍. മകള്‍ അനു ശശിയുടെ സിംഫണി എന്നചിത്രത്തിലൂടെ മലയാള സിനിമയില്‍ രംഗപ്രവേശം നടത്തിക്കഴിഞ്ഞു.