മലയാള സിനിമയിലെ ഒരു നടിയെ കാണുമ്പോള്‍ തനിക്ക് ശ്രീവിദ്യയെ ഓര്‍മ്മ വരുമെന്ന് നടനും സിനിമയുടെ ചുമതലയുള്ള മന്ത്രിയുമായ കെ ബി ഗണേഷ്കുമാര്‍. ശ്രീവിദ്യയെപ്പോലെ ജീവിതം നഷ്ടപ്പെടുത്തരുതെന്ന് താന്‍ അവരോട് നേരിട്ട് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ശ്രീവിദ്യയ്ക്ക് ഒരു ചെക്ക് കൈകാര്യം ചെയ്യാന്‍ പോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ, അവരെ ആര്‍ക്കും പറ്റിക്കാമായിരുന്നു. കലയില്‍ കച്ചവടമറിയാത്ത, കലയെ മാത്രം ഉപാസിച്ച ശ്രീവിദ്യയെ പലരും വഞ്ചിച്ചിരുന്നു.” - ശ്രീവിദ്യയുടെ അഞ്ചാം ചരമവാര്‍ഷികാചരണവും അവാര്‍ഡുദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ഗണേഷ് പറഞ്ഞു.
ശ്രീവിദ്യയുടെ സ്വത്ത് ചലച്ചിത്ര അക്കാദമിക്ക് കൈമാറുമെന്നും ഇതുസംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിലെത്തിയതായും ഈ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം വെളിപ്പെടുത്തി.
ശ്വേതാ മേനോനാണ് ഇത്തവണത്തെ ശ്രീവിദ്യ പുരസ്കാരത്തിന് അര്‍ഹയായത്.