പൃഥ്വിരാജ് എന്ന നടന് ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ ലഭിച്ച മികച്ച ചിത്രമായിരുന്നു ‘അയാളും ഞാനും തമ്മില്‍’. ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമ ഇടയ്ക്കുണ്ടായ തിയേറ്റര്‍ സമരത്തിന്‍റെ ആക്രമണത്തെയും അതിജീവിച്ച് വന്‍ വിജയമായി മാറി. ആ ചിത്രത്തില്‍ പൃഥ്വിരാജിനെക്കാള്‍ അഭിനന്ദനം നേടിയ മറ്റൊരു നടനുണ്ട് - പ്രതാപ് പോത്തന്‍. മലയാള സിനിമയിലേക്ക് വലിയ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കി ‘അയാളും ഞാനും തമ്മില്‍’.
ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജും പ്രതാപ് പോത്തനും നല്ല സുഹൃത്തുക്കളായി മാറുന്നത്. ഇപ്പോള്‍ പൃഥ്വിയോട് ഏറെ സ്നേഹവും അദ്ദേഹത്തിലെ അഭിനേതാവിനോട് ബഹുമാനവും ഉള്ളയാളാണ് പ്രതാപ് പോത്തന്‍.
“പുതിയ തലമുറയിലെ പൃഥ്വിരാജിനോട് ഞാന്‍ വലിയ കൂട്ടാണ് ഇപ്പോള്‍. അധികം സംസാരിക്കാത്തതുകൊണ്ടാകണം പൃഥ്വിയെ പലരും അഹങ്കാരി എന്ന് വിളിക്കുന്നത്. സിനിമയാണ് അയാളുടെ പാഷന്‍. മനസില്‍ അത്രയും സിനിമ കൊണ്ടുനടക്കുന്ന ഒരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ, കമല്‍ഹാസന്‍” - പ്രതാപ് പോത്തന്‍ പറയുന്നു.
‘അയ്യ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച പൃഥ്വിരാജ് ‘അയാളും ഞാനും തമ്മില്‍’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനും പദ്ധതിയിടുന്നുണ്ട്. പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രമായി അമിതാഭ് ബച്ചനെയാണ് പൃഥ്വി ആലോചിക്കുന്നത്.