ജെമിനി ഗണേശന്‍ എന്ന കാതല്‍മന്നന്‍

Webdunia
WDWD
ഏതാണ്ട് ഇരുപത് കൊല്ലം തമിഴ് സിനിമയിലെ കാതല്‍ മന്നനായി വാണിരുന്ന ജമിനി ഗണേശന്‍ കഥാവശേഷനായിട്ട് 2008 മാര്‍ച്ച് 22ന് 3 വര്‍ഷം. എം.ജി.ആര്‍., ശിവാജി എന്നിവര്‍ക്കൊപ്പം അക്കാലത്ത് ത്രിമൂര്‍ത്തികളിലൊരാളായി അദ്ദേഹം തിളങ്ങി നിന്നു.

എം.ജി.ആറും ശിവാജിയും ഘടാഘടിയന്‍ വേഷങ്ങളും തട്ടുപൊളിപ്പന്‍ സംഭാഷണങ്ങളും കൊണ്ട് കത്തിക്കയറുമ്പോള്‍ മൃദുവേഷങ്ങളും സൗമ്യമായ സംഭാഷണങ്ങളും കൊണ്ട് പിടിച്ചുനിന്ന ജമിനി ഗണേശനെ അക്കാരണങ്ങള്‍ കൊണ്ടു തന്നെ സാമ്പാര്‍ എന്നാണ് സിനിമാക്കാര്‍ വിളിച്ചിരുന്നത്.

1920 ല്‍ തഞ്ചാവൂരിലെ പുതുക്കോട്ടൈയില്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ബിരുദം എടുത്ത ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ലക്ചററായി ജോലിക്കു കയറി.

ആ ജോലി ഉപേക്ഷിച്ച് 1947 ല്‍ ജമിനി സ്റ്റുഡിയോവിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി ജോലിക്ക് ചേര്‍ന്ന ജെമിനിക്ക് ആദ്യകാലത്ത് സ്റ്റുഡിയോവിലെ കണക്കു നോക്കുന്ന പണിയേ ഉണ്ടായിരുന്നുള്ളു.

സിനിമകള്‍ക്കായി നായകന്മാരെ കണ്ടെത്തുന്ന ജേ-ലി ചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍ ചാന്‍സ് അന്വേഷിച്ചവരുടെ കൂട്ടത്തില്‍ പ്രമുഖ നടന്‍ ശിവാജി ഗണേശനുമുണ്ടായിരുന്നു. നടന്മാരില്ലാതെ വരുമ്പോള്‍ ഗണേശന്‍ ജമിനിയിലെ ചെറിയ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


WDWD
മിസ്‌ മാലിനിയായിരുന്നു ആദ്യ ചിത്രം. ജ-മിനിയുടെ ചക്രധാരി, മൂന്റു പിള്ളൈകള്‍, നവജീ‍വനം, അവ്വൗയാര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും ജ-മിനി ശ്രദ്ധിക്കപ്പെട്ടില്ല. എ.വി.എം സ്റ്റുഡിയോയുടെ കണവനേ കണ്‍കണ്ട ദൈവം എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം താരപദവിയിലേക്ക്‌ കുതിച്ചുയര്‍ന്നത്‌.

ജ-മിനി വിട്ട്‌ നാരായണന്‍ ആ‌ന്‍റ് കമ്പനിയില്‍ ചേര്‍ന്നപ്പോള്‍ മനോഹര്‍ നായകനായുള്ള തായ്‌ ഉള്ളം എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടി. മനംപോല്‍ മാങ്കല്യം എന്ന ചിത്രത്തില്‍ ജ-മിനി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. 1953 ല്‍ എ.വി.എം. ജ-മിനിയെ വച്ച്‌ ദേവദാസ്‌ എന്ന ചിത്രം എടുത്തിരുന്നു.

സരോജജാ‍ ദേവി, വൈജ-യന്തി മാല, ദേവിക, ഷൗക്കാര്‍ ജാ‍നകി, സാവിത്രി എന്നിങ്ങനെ അക്കാലത്തെ എല്ലാ പ്രമുഖ നടിമാരും ജ-മിനിയുടെ നായികമാരായി അഭിനയിച്ചിട്ടുണ്ട്‌.

ജ-മിനി നാലു തവണ വിവാഹം ചെയ്‌തു. രണ്ടാം വിവാഹം ചെയ്‌ത ടി.ആര്‍.അലമേലു എന്ന ബാബ്ജി‍ മരിക്കും വരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വെള്ളിത്തിരയ്ക്ക്‌ പുറത്തുള്ള എല്ലാ പ്രേമനാടകങ്ങള്‍ക്കും അവര്‍ മൗനമായി കൂട്ടുനിന്നു.

മുപ്പതാം വയസ്സിലാണ്‌ പുഷ്‌പവല്ലി എന്ന നടിയുമായി ജ-മിനി പ്രണയത്തിലാവുന്നത്‌. അവരിലുണ്ടായ മക്കളാണ്‌ ഹിന്ദി സിനിമാ നടി രേഖയും അമേരിക്കയില്‍ ഉള്ള രാധയും.

പ്രസിദ്ധ തമിഴ്‌ നടി സാവിത്രിയായി പിന്നീട്‌ കാതല്‍ മന്നന്‍റെ പ്രണയ ഭാജ-നം. സാവിത്രിയിലുണ്ടായ മകളാണ്‌ കുറച്ചു തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ച വിജി‍ എന്ന വിജ-യാ ചാമുണ്ഡേശ്വരി.

നാലു വിവാഹം കഴിച്ചു എന്നതാണ്‌ ആ ജ-ീ‍വിതത്തില്‍ ഉണ്ടായ പ്രധാന ദുഷ്പ്പേര്‌. ഒളിഞ്ഞും തെളിഞ്ഞും ഉള്ള പരസ്ത്രീ ബന്ധങ്ങള്‍ അദ്ദേഹത്തിന്‍റെ കാതല്‍ മന്നന്‍ എന്ന പേര്‌ അന്വര്‍ത്ഥമാക്കുന്നതായിരുന്നു.

കാതല്‍ മന്നന്‍ എന്ന സാമ്പാര്‍
PROPRO


ശിവാജി‍ ഗണേശനൊത്ത് അദ്ദേഹം ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. വഞ്ചിക്കോട്ടൈ വാലിബന്‍, കല്യാണപരിശ്‌, പാശമലര്‍, ഇരുകോടുകള്‍, തേന്‍നിലവ്‌, പതിഭക്തി എന്നിവ ഉദാഹരണങ്ങള്‍.

മിസിയമ്മ, പണമാ പാശമാ, മീണ്ട സ്വര്‍ഗ്ഗം, ശുമൈതാങ്കി. പെണ്ണിന്‍ പെരുമൈ, കര്‍പ്പകം, കൊഞ്ചും ശിലങ്കൈ എന്നിവയാണ്‌ പ്രധാന പടങ്ങള്‍.

കെ.ബാലചന്ദറിന്‍റെ സംവിധാനത്തില്‍ കാവിയത്തലൈവി, പൂവാ തലൈയാ, പുന്നകൈ, നാന്‍ അവനില്ലൈ (ഇതില്‍ ഒന്‍പത്‌ പിള്ള വേഷങ്ങളാണ്‌ അഭിനയിച്ചത്‌) എന്നീ ചിത്രങ്ങളിലും ജ-മിനി ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു.

1971 ല്‍ ജ-മിനിക്ക്‌ പത്മശ്രീ ലഭിച്ചു. സ്‌ ക്രീന്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, കലൈമാമണി, എം.ജ-ി‍.ആര്‍. ഗോള്‍ മെഡല്‍ എന്നിവയും ജ-മിനിയെ തേടിയെത്തി. തൊണ്ണൂറുകളില്‍ അവ്വൈ ഷണ്‍മുഖി, മേട്ടുക്കുടി, തൊടരും എന്നീ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

മലയാളത്തില്‍ നീലാ പ്രൊഡക്ഷന്‍സിന്‍റെ പല ചിത്രങ്ങളിലും ജ-മിനി അഭിനയിച്ചു. പ്രൊഫസറായിരുന്നു അതില്‍ പ്രധാനം. ഭക്തകുചേല, ശ്രീ ഗുരുവായൂരപ്പന്‍, കുമാര സംഭവം, സ്വാമി അയ്യപ്പന്‍, ദേവി കന്യാകുമാരി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

നല്ലൊരു ബിസിനസ്സുകാരനായിരുന്നു ജ-മിനി. സിനിമയിലെ സമ്പാദ്യം അദ്ദേഹം സ്ഥലം വാങ്ങിക്കൂട്ടാനാണ്‌ ഉപയോഗിച്ചത്‌. ചെന്നൈ, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായി കോടികള്‍ വിലമതിക്കുന്ന സ്വത്ത്‌ അദ്ദേഹത്തിനുണ്ട്.