അശ്ലീല വീഡിയോ: രഞ്ജിത വീടൊഴിയണമെന്ന് അയല്‍‌ക്കാര്‍!

Webdunia
ബുധന്‍, 12 ജനുവരി 2011 (20:37 IST)
PRO
‘ആസാമി’ നിത്യാനന്ദയുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോയിലുള്ളത് രഞ്ജിതയാണെന്ന് ഫോറന്‍‌സിക് ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രഞ്ജിതയ്ക്ക് വാടകവീട്ടില്‍ പോലും സ്വസ്ഥതയില്ല. ഇപ്പോള്‍ രഞ്ജിത താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഉടന്‍ ഒഴിഞ്ഞ് വേറെയെവിടേക്കെങ്കിലും പോകണമെന്നാണ് അയല്‍‌ക്കാര്‍ രഞ്ജിതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം. ഒരു പ്രമുഖ തമിഴ് പ്രസിദ്ധീകരണമാണ് ടിനഗറിലെ രഞ്ജിതയുടെ അയല്‍‌ക്കാര്‍ രഞ്ജിതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘മാന്യമായി ജീവിക്കുന്നവരുടെ ഫ്ലാറ്റ് സമുച്ചയമാണിതെന്നും തോന്നിയ പോലെ ജീവിക്കുന്നവരെ ഇവിടെ താമസിപ്പിക്കില്ല’ എന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.

ലൈംഗികകേളി വീഡിയോ പുറത്തുവന്നയുടന്‍ രഞ്ജിത മുങ്ങുകയായിരുന്നു. തുടര്‍ന്ന് കേസ് ഒതുങ്ങുന്നതുവരെ പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ചെന്നൈയിലും ബാംഗ്ലൂരിലുമായി രഹസ്യമായി താമസിച്ച് വരികയായിരുന്നു. ചെന്നൈയില്‍ രഞ്ജിതയ്ക്ക് രണ്ട് വീടുകളുണ്ട്. അതിലൊരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഒരു വീടാകട്ടെ പൂട്ടിയ നിലയിലുമാണ്. ഈ രണ്ട് വീടുകളിലും താമസിക്കാതെ ‘പോഷ് ഏരിയ’ ആയ ടിനഗറിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ ആരുമറിയാതെ താമസിച്ച് വരികയായിരുന്നു രഞ്ജിത.

പകല്‍ മുഴുവന്‍ പുറത്തുവരാതെ വീട്ടില്‍ കഴിയുകയും ഇരുട്ടിയാല്‍ ആരും കാണാതെ പുറത്തുപോവുകയും ചെയ്തിരുന്നതിനാല്‍ രഞ്ജിത തങ്ങള്‍ക്കൊപ്പം ഫ്ലാറ്റ് സമുച്ചയത്തില്‍ കഴിയുന്ന കാര്യം താമസക്കാര്‍ മനസിലാക്കിയിരുന്നില്ല. ഈയടുത്ത ദിവസമാണ് തങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത് ‘വീഡിയോ താരം’ ആണെന്ന് താമസക്കാര്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് രഞ്ജിത വീടൊഴിഞ്ഞ് പോകണമെന്ന് താമസക്കാര്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു.

“ഇവിടെ താമസിക്കുന്ന കുടുംബങ്ങളില്‍ ഉള്ളത് മാന്യരായ സ്ത്രീകള്‍ ആണെന്നും രഞ്ജിതയെപ്പോലൊരു സ്ത്രീ ഇവിടെ താമസിക്കരുത്” എന്നുമാണ് അയല്‍‌വീടുകളിലെ സ്ത്രീകള്‍ രഞ്ജിതയോട് പറഞ്ഞിരിക്കുന്നതത്രെ. താനൊരു വാടകവീട് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും വീട് കിട്ടിയാല്‍ ഉടന്‍ ഫ്ലാറ്റ് കാലിയാക്കിക്കൊടുക്കാമെന്നും അതുവരെ ദയവായി അലമ്പ് ഉണ്ടാക്കരുതെന്നും രഞ്ജിത പറഞ്ഞതായി പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.