'വിപ്ലവകരമായ മാറ്റം', ദേശീയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ

കെ ആർ അനൂപ്
വ്യാഴം, 30 ജൂലൈ 2020 (21:15 IST)
കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. വിപ്ലവകരമായ മാറ്റം എന്നും യുവതലമുറയ്ക്ക് ഇതൊരു ഗെയിം ചെയ്ഞ്ചർ കൂടിയാണെന്നുമാണ് ഉണ്ണി മുകുന്ദന്റെ ടീം ട്വീറ്റ്  ചെയ്തത്.
 
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്കൂൾ തലം മുതൽ കോളേജ് വരെ നിരവധി മാറ്റങ്ങൾ വരുത്തുകയെന്ന ലക്ഷ്യത്തോടെ ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ‌ഇപി) അംഗീകാരം നൽകിയിരുന്നു.  
 
അതേസമയം ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. സിനിമയുടെ പ്രീ-പ്രൊഡക്ഷനിൽ സജീവമായി പങ്കെടുക്കുന്നതിന് വേണ്ടി നടൻ  സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് മുമ്പ് പറഞ്ഞിരുന്നു.
 
ഈ ചിത്രത്തിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതിനായി 15 കിലോയോളം ശരീര ഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഈ സിനിമ നടൻറെ ഏറെ ശ്രദ്ധേയമായ ഒരു പ്രോജക്റ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article