കൈരളിക്ക് 'വല്യേട്ടന്‍' പോലെ ഏഷ്യാനെറ്റ് മൂവീസിന് സണ്‍ഡേ ഹോളിഡേ'; സിനിമ ചെയ്തതിന് പിന്നില്‍ ജിസിലുള്ള വിശ്വാസമെന്ന് ആസിഫ് അലി

കെ ആര്‍ അനൂപ്

ശനി, 25 മെയ് 2024 (09:17 IST)
ആസിഫ് അലി-ജിസ് ജോയി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് സണ്‍ഡേ ഹോളിഡേ.ബൈസിക്കിള്‍ തീവ്സ്'ല്‍ തുടങ്ങി 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണമിയും', പിന്നിട്ട് ത്രില്ലര്‍ തലവന്‍ ഇവരെ എത്തി നില്‍ക്കുകയാണ് ആസിഫ് അലിമായുള്ള സംവിധായകന്റെ കൂട്ട്.കൈരളിക്ക് വല്യേട്ടന്‍ പോലെയാണല്ലോ ഏഷ്യാനെറ്റ് മൂവീസിന് സണ്‍ഡേ ഹോളിഡേ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ആസിഫ് അലി. ശരിയാണ് ഞായറാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റഡായി ടെലികാസ്റ്റ് ചെയ്യുന്ന എന്റെ സിനിമ സണ്‍ഡേ ഹോളിഡേ ആണെന്ന് ആസിഫ് അലിയും സമ്മതിച്ചു.
 
'സണ്‍ഡേ ഹോളിഡേ എനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു. ആ സിനിമയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസ്സുള്ള മനസ്സൊന്നുമുള്ള ആളായിരുന്നില്ല ഞാന്‍. ഒരു ത്രില്ലര്‍ ആണെങ്കിലും മറ്റേത് ഴോണറാണെങ്കിലും എനിക്ക് മനസ്സിലാകും. എന്നാല്‍ സണ്‍ഡേ ഹോളിഡേ എന്ന സിനിമയോ അതിലെ ഡയലോഗുകളോ ഹീറോ എടുക്കുന്ന തീരുമാനങ്ങളോ എനിക്ക് പേഴ്‌സണലി കണക്ട് ആകുന്ന ടൈപ്പ് ആയിരുന്നില്ല. നല്ല സ്‌ക്രിപ്റ്റ് ആയിരുന്നു. പിന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് നല്ല സുഖം ഒക്കെ കിട്ടിയിരുന്നു.
 
 ബൈസിക്കിള്‍ തീവ്‌സ് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തെ ഗ്യാപ്പ് എടുത്താണ് ജിസ് എന്നോട് സണ്‍ഡേ ഹോളിഡേയുടെ കഥ പറയുന്നത്. എനിക്ക് ജിസില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ആ സ്‌ക്രിപ്റ്റ് എനിക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ വളരെ ബ്ലൈന്‍ഡ് ആയി ഞാന്‍ എടുത്ത ഒരു കോള്‍ ആയിരുന്നു സണ്‍ഡേ ഹോളിഡേ',- ആസിഫ് അലി പറഞ്ഞു
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍