'എനിക്കെതിരെ അഞ്ചോ പത്തോ വാര്‍ത്തകള്‍ കൊടുക്കാന്‍ ആളുണ്ട്';അഞ്ചാറ് വര്‍ഷമായി പിആര്‍ ഇല്ലെന്ന് ദിലീപ്

കെ ആര്‍ അനൂപ്

ചൊവ്വ, 14 നവം‌ബര്‍ 2023 (09:11 IST)
ദിലീപ് നായകനായ എത്തിയ പുതിയ ചിത്രമാണ് ബാന്ദ്ര. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തി. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ആദ്യം മുതലേ ലഭിച്ചത്. ഇപ്പോഴിതാ തനിക്ക് അഞ്ചാറ് വര്‍ഷമായി പി.ആര്‍ ഇല്ലെന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്.ബാന്ദ്ര സിനിമയുമായി ബന്ധപ്പെട്ട് മിര്‍ച്ചി മലയാളത്തിന് ദിലീപ് നല്‍കിയ ആഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
 'എനിക്ക് അഞ്ചാറ് വര്‍ഷമായി പിആര്‍ ഇല്ല. അക്കാര്യത്തില്‍ എനിക്ക് ലാഭമുണ്ട്. ദിവസവും എനിക്കെതിരെ അഞ്ചോ പത്തോ വാര്‍ത്തകള്‍ കൊടുക്കാന്‍ ആളുണ്ട്. എതിരെ വാര്‍ത്ത വരുമ്പോഴും ദിലീപ് എന്ന മുഖമാണ് മനസില്‍ വരുന്നത്. അതുകൊണ്ട് പറയുന്നവര്‍ പറയട്ടെ. എനിക്ക് ഇതില്‍ കൂടുതലൊന്നും വരാനില്ല. എന്റെ വിഷമം ബാന്ദ്രയുടെ നിര്‍മ്മാതാവിനെ കുറിച്ചാണ്. ഞാനെന്ന നടനെ ജനങ്ങള്‍ക്ക് അറിയാം',-ദിലീപ് പറഞ്ഞു.
 
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍